Mon. Dec 23rd, 2024
കുവൈറ്റ് സിറ്റി:

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ കുവൈറ്റ് 21 മുതൽ വിദേശികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, ഇന്ത്യയുൾപ്പെടെ യാത്രാനിരോധനമുള്ള 35 രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് ഇല്ല. എങ്കിലും,  മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിനു ശേഷം കുവൈത്തിൽ പ്രവേശിക്കാം.

ഇങ്ങനെ കുവൈറ്റിലേക്കു പുറപ്പെട്ട ഒട്ടേറെ മലയാളികളാണ് ഇപ്പോൾ ദുബായി‍ൽ കുടുങ്ങിയിട്ടുള്ളത്. 21 മുതൽ ഇവർക്കു യാത്ര സാധ്യമാകും.കുവൈറ്റിലേക്കുള്ള വിമാനത്തിൽ 35 യാത്രക്കാർ മാത്രമായിരിക്കണമെന്ന് നിബന്ധനയുണ്ട്.

പ്രതിദിനം 100 പേർക്ക് മാത്രമാണു പ്രവേശനം.  എന്നാൽ, അവിടെ നിന്നു പുറത്തേക്കുള്ള വിമാനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഇല്ല. കുവൈറ്റിൽ എത്തുന്നവർക്ക് 7 ദിവസം സ്വന്തം ചെലവി‍ൽ ഹോട്ടൽ ക്വാറൻ‌റീനും 7 ദിവസം ഹോം ക്വാറൻ‌റീനും നിർബന്ധമാണ്.

By Divya