Mon. Dec 23rd, 2024
KSU March protest

തിരുവനന്തപുരം:

കെഎസ്‌‌യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും കെഎസ്‌‌യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് രണ്ട് തവണ ലാത്തി വീശി, നിരവധി പേര്‍ക്ക് പരിക്ക്.

സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെഎസ്‌‌യു മാര്‍ച്ച് നടത്തിയത്.വനിത പ്രവര്‍ത്തകരെയെടക്കം പൊലീസ് പൊതിരെ തല്ലി. പ്രവര്‍ത്തകര്‍ക്കെല്ലാം തന്നെ തലയ്ക്കാണ് പരിക്കേറ്റത്.

കെഎസ്‌‌യുസംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും, വൈസ് പ്രസിഡന്റ് സ്‌നേഹയ്ക്കും, സംസ്ഥാന,സെക്രട്ടറി ബാഹുല്‍ കൃഷ്ണയ്ക്കും പരിക്ക പറ്റി.  കെഎസ്‌‌യുവിന്‍റെ കഴക്കൂട്ടത്തെ പ്രവര്‍ത്തകന്‍ ഫഹദിനെ പൊലീസ് വളഞ്ഞിട്ട് തല്ലി.

സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പൊലീസിനു നേരെ കെഎസ്‌‌യുപ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പൊലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിവീശുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പിന്നീടാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുറ്റിട്ടിയതും തലസ്ഥാന നഗരി യുദ്ധക്കളമായതും.

പൊലീസിലെ ശിവരഞ്ജിത്തുമാരാണ് അക്രമണം അഴിച്ചുവിട്ടതെന്നും നെയിം ബോര്‍ഡും പോലും ഇല്ലാത്ത പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും കെ എം അഭിജിത് പറഞ്ഞു.  അവര്‍ യഥാര്‍ഥ പൊലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും നേതാക്കള്‍ പറഞ്ഞു.

പൊലീസ് നെയ്ംബോര്‍ഡില്ലാതെ വന്നെന്ന് ഫാഫി പറമ്പില്‍ എംഎല്‍എയും പ്രതികരിച്ചു. നിരാഹാര സമരം തുടരുമെന്ന് ഷാഫി പറമ്പിലും ശബരിനാഥന്‍ എംഎല്‍എയും പറഞ്ഞു. പിണറായിക്ക് അടിയറവ് പറയില്ലെന്ന് കെഎം അഭിജിതും പറഞ്ഞു. നാളെ കെഎസ്‌‌യു സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും.

https://www.youtube.com/watch?v=yx_qPUEwPUI

By Binsha Das

Digital Journalist at Woke Malayalam