Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

കേന്ദ്രസര്‍ക്കാരിൻ്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന് നടക്കും. നാല് മണിക്കൂര്‍ നേരമാണ് ട്രെയിന്‍ തടയല്‍ സമരം.

ഉച്ചക്ക് 12 മുതല്‍ 4 വരെയാണ് സമരം നടത്തുക. പഞ്ചാബ്, യുപി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി ട്രെയിന്‍ തടയും. കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

By Divya