Thu. Jan 23rd, 2025
ചെന്നൈ:

ഐപിഎല്ലിന് വീണ്ടും ചൈനീസ് സ്‌പോണ്‍സര്‍. വിവോയെ വീണ്ടും ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ പുരോഗമിക്കുന്ന മിനി താരലേലത്തില്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.

ചൈനീസ് വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ വിവോ പിന്‍മാറിയിരുന്നു. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധങ്ങള്‍. 2022വരെ ബിസിസിഐയുമായി വിവോയ്ക്ക് ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ടായിരുന്നു. എന്നാല്‍ വിവോയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് ഡ്രീം ഇലവനെയാണ് കഴിഞ്ഞ തവണ മുഖ്യ സ്‌പോണ്‍സര്‍മാരായി തിരഞ്ഞെടുത്തത്.

By Divya