Mon. Dec 23rd, 2024
വാഷിങ്ടൻ ഡി സി:

50,000 ഡോളർ വരെയുള്ള സ്റ്റുഡന്റ് ലോൺ എഴുതി തള്ളൽ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്നു പ്രസിഡന്റ് ജൊ ബൈഡൻ. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎൻഎൻ ടൗൺഹാൾ മീറ്റിങ്ങിലാണു ബൈഡൻ തൻ്റെ അഭിപ്രായം വെളിപ്പെടുത്തിയത്.
ബെർണി സാന്റേഴ്സ് ഉൾപ്പെടെയുള്ള ഡമോക്രാറ്റിക് സെനറ്റർമാർ തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തി കാട്ടിയ വിദ്യാർത്ഥികളുടെ ഈ ആവശ്യം  അംഗീകരിക്കുമെന്ന  വിശ്വാസത്തിൽ പതിനായിര കണക്കിന് വിദ്യാർത്ഥികളാണു ബൈഡന് അനുകൂലമായി വോട്ട് ചെയ്തത്.

ബർണി സാന്റേഴ്സ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറുമ്പോൾ വിദ്യാർത്ഥികളുടെ ഈ ആവശ്യം ബൈഡൻ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്.

By Divya