Mon. Dec 23rd, 2024
കോഴിക്കോട്:

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും അതിനെ ചെറുക്കാൻ നമ്മളെല്ലാം ഒരുമിച്ച് നിൽക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. എൽഡിഎഫ് വികസന മുന്നേറ്റ യാത്രക്ക് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു വർഗീയതക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ. ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ച് ന്യൂനപക്ഷ വർഗീയതയെ ചെറുക്കാൻ കഴിയുമോ. അത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലല്ലേ. ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയതയല്ലേ. അതിനെ ചെറുക്കാൻ നമ്മളെല്ലാം ഒരുമിച്ച് നിൽക്കണ്ടേ’ -എ വിജയരാഘവൻ പറഞ്ഞു.

By Divya