Mon. Dec 23rd, 2024
മ​സ്​​ക​റ്റ്​:

പോ​സ്​​റ്റ​ൽ, അ​നു​ബ​ന്ധ​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ കൃ​ത്യ​മാ​യ ലൈ​സ​ൻ​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​രാ​കേ​ണ്ടി​വ​രു​മെ​ന്നും ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ഉ​ട​ൻ അ​വ​സാ​നി​പ്പി​ച്ച്​ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ക്ക​ണം. അ​ന​ധി​കൃ​ത​മാ​യി സേ​വ​നം ന​ൽ​കു​ന്ന​ത്​ പോ​സ്​​റ്റ​ൽ സ​ർ​വി​സ്​ റെ​ഗു​ലേ​റ്റ​റി നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​യ കാ​ര്യ​മാ​ണ്.

ആ​യി​രം റി​യാ​ലാ​ണ്​ നി​യ​മ​ലം​ഘ​ന​ത്തി​ന്​ പി​ഴ. പി​ഴ​സം​ഖ്യ ഒ​രു​ല​ക്ഷം റി​യാ​ൽ വ​രെ​യാ​യി ഉ​യ​രു​ക​യും ചെ​യ്യാം.25 കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള രേ​ഖ​ക​ൾ, പാ​ർ​സ​ലു​ക​ൾ, സാ​ധ​ന​ങ്ങ​ൾ, പാക്കേ​ജു​ക​ൾ എ​ന്നി​വ ഉ​പ​ഭോ​ക്​​താ​വി​ന്​ നേ​രി​ട്ട്​ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​താ​ണ്​ പോ​സ്​​റ്റ​ൽ സ​ർ​വി​സിൻ്റെ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന​ത്.

By Divya