കുവൈറ്റ് സിറ്റി:
ആരോഗ്യ സുരക്ഷക്കും ജനജീവിതത്തിനുമിടയിൽ സന്തുലനം വേണമെന്ന് കുവൈറ്റ് പാർലമെൻറ്. ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി സ്വീകരിക്കുന്ന നടപടികൾ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് സന്തുലിത സമീപനം വേണമെന്ന് പാർലമെൻറ് അംഗങ്ങൾ ആവശ്യപ്പെട്ടത്.കൊവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക പാർലമെൻറ് സമ്മേളനത്തിലാണ് എംപിമാർ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
വ്യാപാര നിയന്ത്രണംമൂലം ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തി.