Thu. Apr 25th, 2024
ന്യൂഡല്‍ഹി:

ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് കമീഷണര്‍ക്ക് കത്ത് നല്‍കി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
ടെലഗ്രാം വഴി വിദ്വേഷപ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
‘ന്യൂസ് ലോണ്ടറി’ വാര്‍ത്താപോര്‍ട്ടല്‍ പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ട് പ്രകാരം കപില്‍മിശ്രയും കൂട്ടരും ‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ച് വ്യാപക വിദ്വേഷപ്രചാരണം നടത്തുന്നതായണ് റിപ്പോര്‍ട്ട്.

20,000ത്തില്‍ അധികം അംഗങ്ങള്‍ ഉള്ള ഗ്രൂപ്പിലൂടെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിഷലിപ്തമായ വിവരണങ്ങളും സാമുദായിക വിദ്വേഷവും വര്‍ഗീയതയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പ്രചരിപ്പിക്കാന്‍ പ്രത്യേക പ്രൊപ്പാഗാണ്ട ഈ സംഘത്തിന് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

By Divya