Thu. Dec 19th, 2024
അ​ബുദാ​ബി:

നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ സെൻറ​റി​ൽ അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ എ​ക്‌​സി​ബി​ഷ​നും (ഐ​ഡെ​ക്‌​സ്) നാ​വി​ക പ്ര​തി​രോ​ധ എ​​ക്‌​സി​ബി​ഷ​നും (ന​വ്​​ഡെ​ക്‌​സ്) 21 മു​ത​ൽ 25 വ​രെ ന​ട​ക്കും. ഇ​ഇതോ​ട​നു​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ സ​മ്മേ​ള​നം അ​ബുദാ​ബി നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി ബി​സി​ന​സ് സെൻറ​റി​ൽ 20ന് ​ന​ട​ക്കും.പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സാ​യു​ധ​സേ​ന ജ​ന​റ​ൽ ക​മാ​ൻ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​വും സ​മ്മേ​ള​ന​വും യുഎഇ പ്ര​സി
ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാെന്റെ രക്ഷാകർതൃത്വ​ത്തി​ലാ​ണ് ന​ട​ക്കു​ക.

ആ​ഗോ​ള പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തിയ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പു​തു​മ​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കും.ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​നം ​രാജ്യത്തിൻ്റെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ്. അ​ര​നൂ​റ്റാ​ണ്ടി​ലെ യുഎഇ വി​ക​സ​ന നേ​ട്ട​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തോ​ടൊ​പ്പം യുഎ​ഇ​യു​ടെ സ്ഥാ​നം അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ഉ​റ​പ്പാ​ക്കാ​നും സഹായിക്കും.

By Divya