Mon. Dec 23rd, 2024
ആലപ്പുഴ:

കോൺഗ്രസിൻ്റെ മൃദു സ്വഭാവമാണ് തനിക്ക് ഇഷ്ടമായതെന്ന് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി. ‘എനിക്ക് കംഫർട്ടബിളായ നേതാക്കളുള്ളത് കോൺഗ്രസിലാണ്. കോമഡി ചെയ്യുന്നത് കൊണ്ട് സാമൂഹ്യബോധമില്ലെന്നല്ല.

കലയാണ് ഉപജീവന മാർഗം, രാഷ്ട്രീയത്തെ ഉപജീവന മാർഗമായി കാണില്ല,’ എന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് കോൺഗ്രസ് അത്യാവശ്യമാണ്. ബഹുസ്വരതയുള്ള രാജ്യത്തെ ഏകോപിപ്പിച്ച് ഇത്രയും നാൾ കൊണ്ടുപോയത് കോൺഗ്രസുള്ളത് കൊണ്ടാണ്. ധർമ്മജൻ മത്സരിക്കുകയാണെങ്കിൽ മുഖ്യ പ്രചാരകനാവും. അത് ധർമ്മജൻ മറ്റൊരു പാർട്ടിക്ക് വേണ്ടി നിന്നാലും ഞാനുണ്ടാകും.

By Divya