Thu. Jan 23rd, 2025
ലഖ്നൗ:

സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടിയെന്ന പൊലീസ് വാദം തള്ളി സംഘടനയുടെ വാർത്താക്കുറിപ്പ്. സംഭവം യുപി പൊലീസിന്‍റെ കെട്ടുകഥയെന്നാണ് പോപ്പുലർഫ്രണ്ടിന്‍റെ പ്രതികരണം.  ഇരുവരും സംഘടന വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെന്നും പിഎഫ് ഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇരുവരെയും ഈ മാസം 11 ന് ശേഷം ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാർ അറിയിച്ചിരുന്നെന്നും കുറിപ്പിൽ പറയുന്നു. കാണ്മാനില്ലെന്ന് കാട്ടി  പൊലീസിൽ പരാതി കുടുംബങ്ങൾ നൽകിയിരുന്നെന്നും പിഎഫ് ഐ അറിയിച്ചു. ദേശീയ സുരക്ഷയുടെ പേരിൽ കെട്ടുകഥകൾ യുപി പൊലീസ് ചമയ്ക്കുന്നുവെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

By Divya