Mon. Dec 23rd, 2024
ശ്രീനഗര്‍:

വിദ്വേഷ പ്രചരണത്തില്‍ ബിജെപിക്ക് തങ്ങളുടെ നേതാക്കളുടെ കാര്യം വരുമ്പോള്‍ തികച്ചും വ്യത്യസ്തമായ സമീപനമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഹിലാല്‍ ലോണിനെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതിന് പിന്നാലെയായിരുന്നു ഒമര്‍ അബ്ദുളളയുടെ പ്രതികരണം.

അവര്‍ക്ക് കൈവെട്ടാനും, കൊല്ലാനും ആഹ്വാനം ചെയ്യാം. അതൊന്നുമൊരു പ്രശ്‌നമല്ല എന്നാണ് ഒമര്‍ അബ്ദുള്ള പറഞ്ഞത്.

By Divya