Fri. Apr 4th, 2025 3:31:38 PM
വാഷിങ്ടൻ ഡി സി:

ബൈഡൻ – കമല ഹാരിസ് ടീം പോളിസി അഡ്‍വൈസറായി ഇന്ത്യൻ – ഫിലിപ്പിനൊ അമേരിക്കൻ, മൈക്കിൾ ജോർജിനെ നിയമിച്ചു. നയരൂപീകരണത്തിൽ നൈപുണ്യം തെളിയിച്ച മൈക്കിൾ സമൂഹത്തിൽ നിലവിലുള്ള വിവേചനങ്ങൾക്കെതിരെ സാമൂഹ്യ മുന്നേറ്റം നടത്തുന്നതിൽ വിജയിച്ച വ്യക്തിയാണ്.

ഏഷ്യൻ അമേരിക്കൻ വൈസ് പ്രസിഡണ്ട് കമലാ ഹാരിസിൻ്റെ ടീമിൽ അംഗമാകാൻ കഴിഞ്ഞതിൽ മൈക്കിളിന് അഭിമാനം. ഒബാമ ഭരണത്തിൽ വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിൽ അംഗമായിരുന്നു മൈക്കിൾ.

By Divya