Sun. Jan 19th, 2025
കുവൈറ്റ്സിറ്റി:

കുവൈറ്റില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്‍ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്‍ച വരെയായിരിക്കും അവധി. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിക്ക് ശേഷം മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തനം പുനഃരാരംഭിക്കും. അവധി സംബന്ധിച്ച് സിവില്‍ സര്‍വീസസ് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് അംഗീകാരം നല്‍കിയത്.

By Divya