Mon. Dec 23rd, 2024
Kapil Mishra's Hindu Ecosystem

ന്യൂഡല്‍ഹി:

ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് കത്ത് നല്‍കി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ടെലഗ്രാം വഴി വിദ്വേഷപ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. 20,000ത്തില്‍ അധികം അംഗങ്ങള്‍ ഉള്ള ഗ്രൂപ്പിലൂടെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു

‘ന്യൂസ് ലോണ്ടറി’ വാര്‍ത്താപോര്‍ട്ടല്‍ പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ട് പ്രകാരം കപില്‍മിശ്രയും കൂട്ടരും ‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ച് വ്യാപക വിദ്വേഷപ്രചാരണം നടത്തുന്നതായണ് റിപ്പോര്‍ട്ട്.

‘ഹിന്ദു ഇക്കോസിസ്റ്റം’ ടീം രൂപവത്​കരിക്കുകയാണെന്നും അംഗമാകാൻ താൽപര്യമുള്ളവർ ഒരു ഫോം പൂരിപ്പിച്ചുനൽകി ചേരണമെന്നും ആവശ്യപ്പെട്ട് നേരത്തെ കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു.

അപേക്ഷ ഫോം വളച്ചുകെട്ടില്ലാത്തതാണ്​- പേരു വേണം, മൊബൈൽ ഫോൺ നമ്പർ, സംസ്​ഥാനം, താമസിക്കുന്ന രാജ്യം എന്നിവയും ചേർക്കണം. കൂടെയുള്ള മറ്റൊരു ചോദ്യമാണ്​ ശ്രദ്ധേയം- ഹിന്ദു ആവാസ വ്യവസ്​ഥയിലെ മുന്നണി പോരാളിയാകാൻ താൽപര്യമുള്ളവനെങ്കിൽ ഇഷ്​ട മേഖല ഏതാണെന്ന്​ അറിയിക്കണം.

മേഖലകൾ ഏതൊക്കെയെന്ന്​ അറിയായ്​ക വരാതിരിക്കാൻ കുറെ ഉദാഹരണങ്ങൾ (ഗോരക്ഷ, ഗോസേവ, ലവ്​ ജിഹാദിനെതിരായ പോരാട്ടം, ഘർ വാപസി, ഹലാൽ, മന്ദിർ നിർമാണ്‍, ഹിന്ദു ഏകത, സേവ…തുടങ്ങിയവ) ചേർത്തിട്ടുണ്ട്​

https://www.youtube.com/watch?v=l_PZk_lNykc

 

 

By Binsha Das

Digital Journalist at Woke Malayalam