Sun. Jan 19th, 2025
ന്യൂഡല്‍ഹി:

ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത്. മുറിവേറ്റ ജനാധിപത്യത്തെ നന്നാക്കാന്‍ ഒരു ടൂള്‍ കിറ്റ് ആവശ്യമാണെന്നാണ് ബര്‍ക്ക ദത്ത് പറഞ്ഞത്.ഒരു ടൂള്‍കിറ്റ് ആവശ്യമാണ്. മുറിവേറ്റ ജനാധിപത്യത്തെയും, ഭീരുക്കളായ മാധ്യമങ്ങളെയും, പെട്ടെന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിരബുദ്ധിയും നന്നാക്കാന്‍,” ബര്‍ക്ക ദത്ത് പറഞ്ഞു.

ടൂള്‍കിറ്റ് കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കേന്ദ്രം കടക്കുന്നതിനിടെയാണ് വിമര്‍ശനവുമായി ബര്‍ക്ക ദത്ത് മുന്നോട്ടുവന്നിരിക്കുന്നത്. ബെംഗളുരുവിലെ മൗണ്ട് കാര്‍മ്മല്‍ കോളേജ് വിദ്യാര്‍ത്ഥിയും യുവ പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവിയുടെ അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ പിചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ തുടങ്ങിയവരും രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു.

മാധ്യമ പ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വിഷയത്തില്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നു.

By Divya