Sun. Feb 23rd, 2025
Unitac MD Santhosh Eappen arrested

 

തിരുവനന്തപുരം:

യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി വിദേശത്തേക്കു കടത്തിയ 1.90 ലക്ഷം ഡോളർ അടക്കം യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കു ഡോളർ നൽകിയതു സന്തോഷ് ഈപ്പനാണെന്ന് ആരോപിച്ചാണ് അറസ്റ്റ്.

ഡോളർ അനധികൃതമായി സംഘടിപ്പിച്ചതെന്നും ലൈഫ് മിഷൻ ഇടപാടിലെ കൊഴപ്പണമാണ് സന്തോഷ് ഡോളറാക്കി മാറ്റിയതെന്നും കസ്റ്റംസ് പറയുന്നു. രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

https://www.youtube.com/watch?v=pcfyUaFmuCA

By Athira Sreekumar

Digital Journalist at Woke Malayalam