Mon. Dec 23rd, 2024
ബെംഗളുരു:

രാമക്ഷേത്രത്തിന് സംഭാവന ചെയ്തവരുടെയും സംഭാവന ചെയ്യാത്തവരുടെയും വീടുകള്‍ രേഖപ്പെടുത്തിവെക്കുന്ന ആർഎസ്എസിൻ്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.ഇതുതന്നെയല്ലേ ജര്‍മ്മനിയില്‍ നാസികളും ചെയ്തത് എന്നാണ് കുമാരസ്വാമി ചോദിച്ചത്.

ജര്‍മ്മനിയില്‍ നാസി പാര്‍ട്ടി രൂപികരിക്കുന്ന സമയത്താണ് ഇന്ത്യയില്‍ ഏകദേശം ആർഎസ്എസ് പിറവിയെടുക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.നാസികളുടെ നയങ്ങള്‍ ആർഎസ്എസ് രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കുമെന്ന ആശങ്കയുണ്ട്.

പൗരന്മാരുടെ മൗലികാവകാശം പിടിച്ചു പറിക്കുകയാണ് നമ്മുടെ രാജ്യത്തിന്ന്.
സ്വതന്ത്രമായി ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ പോലും സാധിക്കാത്ത ഈ രാജ്യത്തിന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും കുമാരസ്വാമി പറഞ്ഞു.

By Divya