സാഹിത്യ അക്കാദമി അവാര്‍ഡുകളില്‍ മികച്ച നോവലായി എസ് ഹരീഷിന്റെ മീശ തെരഞ്ഞെടുത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് അക്കാദമി അധ്യക്ഷൻ. പുരസ്കാര നിർണയത്തിൽ പുനർവിചിന്തനമില്ലെന്ന് അക്കാദമി അധ്യക്ഷൻ. വൈശാഖൻ പറഞ്ഞു.
സാഹിത്യത്തെ സാഹിത്യമായി കാണണം നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ കൃതിയെ തള്ളിപറയുന്നത് ശരിയല്ല. അക്കാദമി മതേതര സ്ഥാപനമാണ് അവാർഡ് നിർണയത്തിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ ബന്ധമില്ലെന്നും വൈശാഖന്‍ ചൂണ്ടിക്കാട്ടി.
എസ് ഹരീഷിന്റെ മീശ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയ സംഭവം രാഷ്ട്രീയ വിവാദമാക്കി മാറ്റാനാണ് ബിജെപിനീക്കം. നോവലിന് അവാര്‍ഡ് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരനും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും, ശോഭ സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
https://www.youtube.com/watch?v=oYNrQ4MmNF0