ഭോപ്പാല്‍:
മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 39 പേര്‍ മരിച്ചു. ഭോപ്പാലിൽ നിന്ന് 560 കിലോമീറ്റർ അകലെ സിധി ജില്ലയിലാണ് അപകടം നടന്നത്. 54 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. 7 പേരെ രക്ഷപ്പെടുത്തി.
സിധിയില്‍ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. 30 അടി താഴ്ചയുള്ള കനാലിലാണ് ബസ് പതിച്ചത്. ട്രാഫിക് തടസം ഒഴിവാക്കാന്‍ കുറുക്കു വഴിക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
സംസ്ഥാന ദുരന്ത പ്രതികരണ സേനയും നീന്തല്‍ വിദഗ്ധരും സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തനംപുരോഗമിക്കുകയാണ്. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.
പ്രധാനമന്ത്രിയും സംസ്ഥാനസര്‍ക്കാരും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും വീതം നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
https://www.youtube.com/watch?v=9TLgrJWjCMM