Mon. Dec 23rd, 2024
അബുദാബി:

കലാ, സാംസ്‌കാരിക മേഖലകളില്‍ വ്യത്യസ്ത ആശയങ്ങളുള്ളവര്‍ക്ക് ക്രിയേറ്റീവ് വിസ നല്‍കാന്‍ അബുദാബി. തലസ്ഥാന നഗരിയിലെ സാംസ്‌കാരിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ പുതുമയുള്ള ആശയങ്ങളുള്ളവര്‍ക്കാണ് ക്രിയേറ്റീവ് വിസ അനുവദിക്കുകയെന്ന് സാംസ്‌കാരിക, ടൂറിസം വിഭാഗം(ഡിസിടി) അറിയിച്ചു. രാജ്യത്തെ കലാകാരന്മാര്‍ക്ക് പുറമെ ലോകമെമ്പാടമുള്ള പ്രതിഭകളെയും അബുദാബി ക്ഷണിക്കുകയാണെന്ന് ഡിസിടി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു.

By Divya