Mon. Dec 23rd, 2024
കൊച്ചി:

പാലാ നഷ്ടപ്പെട്ടതിൽ പ്രതിഷേധവും സങ്കടവുമുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍. ഇടത് മുന്നണിയുടെ  തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ആയിരുന്നു പ്രതിഷേധം പരസ്യമാക്കിയത്. എന്നാല്‍ എൽഡിഎഫിനെ ദുർബലമാക്കുന്ന നടപടികള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകൾ നഷ്ടപ്പെട്ട ഒരുകാലത്തും എൻസിപിയിൽ നിന്ന് ആരും മുന്നണിവിട്ടുപോയിട്ടില്ല. മാണി സി കാപ്പൻ പോയതിൽ സങ്കടമുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.അതേസമയം എന്‍സിപി കേരള എന്ന മാണി സി കാപ്പന്‍റെ പുതിയ പാര്‍ട്ടി ഉടൻ  പ്രഖ്യാപിക്കും. പാർട്ടിയുടെ ഭരണഘടന, രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാൻ മാണി സി കാപ്പൻ പത്തംഗ സമിതി രൂപീകരിച്ചു.

യുഡിഎഫില്‍ ഘടക കക്ഷിയാകാനാണ് നീക്കം.  പാലായ്ക്കൊപ്പം കൂടുതല്‍ സീറ്റുകള്‍ കൂടി മാണി സി കാപ്പന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

By Divya