Sat. Oct 18th, 2025
ന്യൂഡൽഹി:

ഇന്നലെ അറസ്റ്റിലായ ദിശ രവിയെ വിട്ടയക്കണമെന്ന് പ്രിയങ്ക ഗാന്ധി. ആയുധം കൈയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ദിശ രവിക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും രംഗത്തെത്തി. പരിസ്ഥിതി പ്രവർത്തക ദിശ രവിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിൽ മജിസ്ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപണം ശക്തമാകുന്നതിനിടെയാണ് ഇരുവരുടെയും പ്രതികരണം.

ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ദിശ രവിക്ക് വേണ്ടി അഭിഭാഷകർ ആരും ഹാജരായിരുന്നില്ല. ദിശ രവിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിന് പകരം പൊലീസ് കസ്റ്റഡിയിൽ വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണ് എന്ന് മുതിർന്ന അഭിഭാഷക റെബേക്ക ജോൺ പറഞ്ഞു. ഇന്നലെയാണ് ഗ്രെറ്റ
ട്യൂൻബർഗിന്റെ ടൂൾ കിറ്റ് ഷെയർ ചെയ്തെന്ന് ആരോപിച്ച് ദിശയെ അറസ്റ്റ് ചെയ്യുന്നത്.

By Divya