Mon. Dec 23rd, 2024
കൊച്ചി:

ഇന്നത്തെ മന്ത്രിസഭാ യോ​ഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തൊഴിൽ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഉത്സാഹം നാടിന്റെ വികസന കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ ഏറെ നല്ല കാര്യങ്ങൾ നടക്കുമായിരുന്നു.

മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. സർക്കാർ ചർച്ച നടത്തണം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. നിയമനങ്ങൾ നടത്താൻ പുതിയ തസ്തിക സൃഷ്ടിക്കണം.പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നു. ബിപിസിഎലിനെ കുറിച്ച് പറഞ്ഞപ്പോൾ കാര്യങ്ങൾ മനസ്സിലാകാതിരിക്കാൻ മുഖ്യമന്ത്രി മലയാളം പറഞ്ഞു.

വിൽക്കാൻ പോകുന്ന സ്‌ഥാപനത്തിന് വികസനം നടത്തിയാൽ ഗുണം വാങ്ങുന്ന സ്വകാര്യ കമ്പനിക്കാണ്. സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് ഇപ്പോഴത്തെ വികസനം. വിൽക്കാനുള്ള നീക്കത്തിനെതിരെ നല്ല പ്രതിഷേധം മുഖ്യമന്ത്രി നടത്തണമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി.

By Divya