Sat. Nov 23rd, 2024
ദില്ലി:

രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്‍ടാഗ്  നിര്‍ബന്ധമാക്കി. ഇനിമുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്‍ടാഗ്  ലെയിനായി മാറും. 2008 ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്‍ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്‍ടാഗുമയി വരുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടി തുക ഈടാക്കും.

ഫാസ്‌ടാഗ് എടുക്കാനുള്ള സമയം ഇനിയും നീട്ടി നൽകില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി കഴിഞ്ഞദിവസം വ്യക്തമാക്കി. വാഹനങ്ങളില്‍ ഫാസ്‌ടാഗ് ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്‌ടാഗാണെങ്കിലും ഇരട്ടി നിരക്കിന് തുല്യമായ പിഴ നല്‍കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

By Divya