വാഷിംഗ്ടണ്‍:
കാലാവസ്ഥാ വ്യതിയാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡിന് പരിഹാരം കാണുകയെന്നത് ഏറെ എളുപ്പമുള്ള കാര്യമാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലായിരുന്നു ബില്‍ ഗേറ്റ്‌സ് ഇക്കാര്യം പറഞ്ഞത്.കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കണ്ടെത്തുകയെന്നതായിരിക്കും മനുഷ്യരാശി ചെയ്യുന്നതില്‍ ഏറ്റവും മികച്ച കാര്യം.
ഇതോടു തട്ടിച്ചുനോക്കുമ്പോള്‍ ഈ കൊവിഡ് മഹാമാരിക്ക് പരിഹാരം കണ്ടെത്തുകയെന്നത് ഏറെ എളുപ്പമുള്ള കാര്യമാണ്,’ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.How to avoid Climate Disaster എന്ന തന്റെ പുതിയ പുസ്തകത്തില്‍ ആഗോള താപനത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ബില്‍ ഗേറ്റ്‌സ് വിശദമാക്കുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുടെ അപകടങ്ങളെ കുറച്ച് കാണരുതെന്നും അദ്ദേഹം പറയുന്നു.‘ചരിത്രത്തില്‍ മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധമുള്ള മാറ്റങ്ങളാണ് അടുത്ത 30 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ നേരിടാന്‍ പോകുന്നത്,’ ബില്‍ ഗേറ്റ്‌സ് പറയുന്നു.