Mon. Dec 23rd, 2024
ദുബായ്:

കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൻറെ ഭാ​ഗ​മാ​യി യുഎഇ​യി​ൽ ഇ​തു​വ​രെ ന​ൽ​കി​യ​ത്​ 50 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ. ഇ​തു​വ​രെ 50,05,264 ഡോ​സാ​ണ്​ ന​ൽ​കി​യ​ത്. നൂ​റി​ൽ 50.61 പേ​രും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​തി​ൽ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രും ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രും ഉ​ൾ​പ്പെ​ടു​ന്നു. ഏ​പ്രി​ൽ ഒ​ന്നോ​ടെ യുഎഇ​യി​ലെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി പേ​രും ​വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

ശ​നി​യാ​ഴ്​​ച മാ​ത്രം 1,03,469 ഡോ​സ്​ വാ​ക്​​സി​നാ​ണ്​ ന​ൽ​കി​യ​ത്. വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക്​ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ​പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ കൊവി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

By Divya