Wed. Jan 22nd, 2025

റേഡിയോ ജോക്കിയുടെ കഥയുമായി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന മേരി ആവാസ് സുനോ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

വെള്ളം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പ്രജേഷ് സെന്‍ പുതിയ സിനിമ പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് മേരി ആവാസ് സുനോ. ശിവദയാണ് മറ്റൊരു നായിക.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബിരാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തിന് പുറമേ മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിംഗ്. നൗഷാദ് ഷരീഫ് ക്യാമറയും ബിജിത് ബാല എഡിറ്റിംഗും എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും. ബികെ ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടേതാണ് ഗാനങ്ങള്‍.

By Divya