Wed. Jan 22nd, 2025
ചെന്നൈ:

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്​സിൽ ഇന്ത്യ 329 റൺസിന്​ പുറത്തായി. പിച്ച്​ വിലയിരുത്തുമ്പോൾ തരക്കേടില്ലാത്ത സ്​കോറായി പരിഗണിക്കാമെങ്കിലും ഇന്ത്യയെ രണ്ടാം ദിനം വേഗത്തിൽ പുറത്താക്കുകയെന്ന ഇംഗ്ലീഷ്​ പ്ലാൻ വിജയിച്ചു. മികച്ച പങ്കാളികളെ ലഭിക്കാതിരുന്ന ഋഷഭ്​ പന്ത്​ 58 റൺസുമായി പുറത്താകാതെ നിന്നു.

ഏഴ്​ ബൗണ്ടറികളും മൂന്ന്​ സിക്​സും ഉൾപെടുന്നതാണ്​ പന്തിന്‍റെ ഇന്നിങ്​സ്​.
വാലറ്റക്കാർ പൊരുതിനോക്കാൻ പോലും തയാറാകാതിരുന്നതാണ്​ ഇന്ത്യൻ സ്​കോർ 350
റൺസ്​ കടക്കാതിരിക്കാൻ കാരണം. ഇംഗ്ലണ്ടിനായി മുഈൻ അലി നാലു വിക്കറ്റും
ഒലി സ്​റ്റോൺ മൂന്ന്​ വിക്കറ്റും​ വീഴ്​ത്തി

By Divya