ന്യൂഡല്‍ഹി:
കാര്‍ഷിക നിയമങ്ങളുടെ പബ്ലിസിറ്റി ക്യംപെയിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍ എന്ന് റിപ്പോര്‍ട്ട്.ഏതാണ്ട് 8 കോടി രൂപയോളമാണ് പബ്ലിസിറ്റി പ്രചരണത്തിന് വേണ്ടി കേന്ദ്രം ചെലവിട്ടതെന്ന് രാജ്യസഭയില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ രേഖാമൂലം അറിയിച്ചു.അതേസമയം, കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കിയില്ല.
മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കര്‍ഷകരോട് വേണമെങ്കില്‍ നിയമങ്ങള്‍ ഒന്നര വര്‍ഷം നിര്‍ത്തിവെക്കാം എന്നാണ് കേന്ദ്രം പറഞ്ഞത്.