Wed. Jan 22nd, 2025
ചെന്നൈ:

ബിസിസിഐയുടെ ഫിറ്റ്‌നെസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം അവസരത്തില്‍ വിജയിക്കുകയായിരുന്നു. സഞ്ജു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

യോ യോ ടെസ്റ്റില്‍ പുതിയതായി ഉള്‍പ്പെട്ട രണ്ട് കിലോമീറ്റര്‍ ഫിറ്റ്‌നസ് ടെസ്റ്റാണ് സഞ്ജു വിജയകരമായി പൂര്‍ത്തിയാക്കിയത്.ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍, സ്പിന്നര്‍മാര്‍ എന്നിവര്‍ 2 കിലോമീറ്റര്‍ ദൂരം എട്ട് മിനിറ്റ് 30 സെക്കന്‍ഡിലാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഇത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

By Divya