Tue. Nov 5th, 2024
മ​ട്ടാ​ഞ്ചേ​രി:

ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ച ജി​ല്ല പൈ​തൃ​ക മ്യൂ​സി​യ​ത്തി​ൽ ച​രി​ത്രം വി​ക​ല​മാ​ക്ക​പ്പെ​ട്ടെന്ന ആ​ക്ഷേ​പ​വു​മാ​യി നാ​ട്ടു​കാ​ർ. കൊ​ച്ചി​യു​ടെ ച​രി​ത്ര​മാ​ണ് ഈ ​മ്യൂ​സി​യ​ത്തി​ലൂ​ടെ അനാ​വൃ​ത​മാ​വു​ന്ന​തെ​ന്നാ​ണ് മ​ന്ത്രി​യും പു​രാ​വ​സ്തു അ​ധി​കൃ​ത​രും പറഞ്ഞത്.

എ​ന്നാ​ൽ, കൊ​ച്ചി​യു​ടെ ചരിത്രത്തിന്റെ സു​പ്ര​ധാ​ന ഏ​ടു​ക​ളി​ൽ ഒ​ന്നാ​യ അ​റ​ബി​ക​ളു​ടെ വ​ര​വ് സം​ബ​ന്ധി​ച്ചോ കൊ​ച്ചി​യു​ടെ ഇസ്ലാമിക ച​രി​ത്ര​ത്തെ​ക്കു​റി​ച്ചോ ഒ​ന്നും​ത​ന്നെ മ്യൂ​സി​യ​ത്തി​ൽ ഉൾപ്പെടുത്താത്തത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ക​ഴി​ഞ്ഞ് ഇറ​ങ്ങി​യ മ​ന്ത്രി​യോ​ട് പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​​ട്ടി. ഇ​തോ​ടെ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന്​ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ​കടന്നപ്പള്ളി പറഞ്ഞു.

By Divya