Mon. Dec 23rd, 2024
മഡ്ഗാവ്:

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഹൈദരാബാദ് എഫ് സി തോല്‍വിയുടെ വക്കില്‍ നിന്ന് ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ അരിഡാനെ സന്‍റാനെ നേടിയ ഗോളിലൂടെ സമനില സ്വന്തമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ ആന്‍റണി പില്‍കിംഗ്ടണിന്‍റെ പാസില്‍ ബ്രൈറ്റ് എനൊബഖരെ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു.

എന്നാല്‍ 90 മിനിറ്റും ഒരു ഗോള്‍ ലീഡില്‍ പിടിച്ചു നിന്ന ഈസ്റ്റ് ബംഗാളിന് ഇഞ്ചുറി ടൈമില്‍ പിഴച്ചു. ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റില്‍ ഹൈദരാബാദ് നായകന്‍ അരി‍ഡാനെ സന്‍റാനെ ഹൈദരാബാദിന് സമനില ഗോള്‍ സമ്മാനിച്ചു.

സമനിലയോടെ പത്താം സ്ഥാനത്തായിരുന്ന ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്സിനെയും പത്താം സ്ഥാനത്തേക്ക് പിന്തള്ളി 17 കളികളില്‍ 17 പോയന്‍റുമായി ഒമ്പതാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 17 കളികളില്‍ 24 പോയന്‍റുമായി ഹൈദരാബാദ് എഫ്‌സി  ഗോവയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

By Divya