Wed. Apr 2nd, 2025
റിയാദ്:

കള്ളപ്പണ കേസുകളിൽ എട്ടു വിദേശികളടക്കം 12 പേർക്ക് സൗദി കോടതി 60 വർഷം തടവു ശിക്ഷ വിധിച്ചു. തടവുശിക്ഷ കഴിഞ്ഞ ശേഷം വിദേശികളായ പ്രതികളെ നാടുകടത്തും. വിദേശത്തേക്ക് അയച്ച 60 കോടി റിയാൽ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് സംഘത്തിന് കോടതി ശിക്ഷ വിധിച്ചതായി അറിയിച്ചത്.

60 കോടിയോളം റിയാൽ അനധികൃത മാർഗങ്ങളിലൂടെ വിദേശങ്ങളിലേക്ക് അയച്ചെന്നാണ് കേസ്. സൗദി വനിതയുടേയും സഹോദരന്റെയും രണ്ട് സുഹൃത്തുക്കളുടേയും പേരിൽ ബിനാമി സ്ഥാപനം തുടങ്ങിയായിരുന്നു തുടക്കം. വ്യാജ വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുകയും ഈ സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് കള്ളപ്പണ ഇടപാടുകൾ നടത്തുകയുമായിരുന്നു.

By Divya