Wed. Jan 22nd, 2025
കൊല്‍ക്കത്ത:

ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ തകര്‍ത്തത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ബാബൂള്‍ സുപ്രിയോ. കേന്ദ്രസര്‍ക്കാരിനെ പാടെ നിഷേധിക്കുന്ന നയമാണ് മമത സ്വീകരിക്കുന്നതെന്നും സുപ്രിയോ പറഞ്ഞു. ഇന്ത്യ ടുഡെ കോണ്‍ക്ലേവ് 2021 ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയുടെ ഫെഡറല്‍ ഘടന മമത തകര്‍ത്തു. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തേണ്ട സേവനങ്ങളെ പാടെ അവഗണിക്കുന്ന മമത സംസ്ഥാനം ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനത്തെയും വെട്ടിക്കുറയ്ക്കുന്നു, സുപ്രിയോ പറഞ്ഞു.അതേസമയം രാജ്യത്തെ ജനങ്ങളുടെ മതവിശ്വാസത്തിലും മമത കൈകടത്തുന്നുവെന്നും സുപ്രിയോ ആരോപിച്ചു.

ജനങ്ങള്‍ വിശ്വസിക്കുന്ന ദൈവങ്ങളെ വെച്ചും ഭിന്നിപ്പ് ഉണ്ടാക്കാനാണ് മമത ശ്രമിക്കുന്നതെന്നായിരുന്നു സുപ്രിയോയുടെ വിമര്‍ശനം.ദൈവങ്ങളുടെ പേരിലും ഭിന്നിപ്പ് ഉണ്ടാക്കുകയാണ് മമത. നമുക്ക് മൊത്തം 33 കോടി ദൈവങ്ങളുണ്ട്. ഓരോരുത്തരും അവരവരുടെ വിശ്വാസത്തിനനുസരിച്ച് ഓരോ ദൈവങ്ങളെ ആരാധിക്കുന്നു. എന്നാല്‍ അധികാരത്തിലേറുന്നതിന് മുമ്പ് ബംഗാളിന് വാഗ്ദാനം ചെയ്ത കാര്യങ്ങളല്ല ഇപ്പോള്‍ മമത അവിടെ ചെയ്യുന്നത്, സുപ്രിയോ പറഞ്ഞു.

By Divya