Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. രാജ്യത്ത് നിന്ന് ദശകോടികള്‍ കട്ട് കടന്നുകളഞ്ഞ വ്യവസായ പ്രമുഖകരുടെ പേരുകള്‍ നിരത്തിയാണ് ആനന്ദ് പട്‌വര്‍ദ്ധന്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.വിജയ് മല്യ, മെഹുള്‍ ചോക്‌സി, നീരവ് മോദി, നിഷാന്‍ മോദി, പുഷ്‌പേഷ് ബാഡിയ എന്നിങ്ങനെ 28 വ്യവസായ പ്രമുഖന്മാരുടെ പേരുകള്‍ നിരത്തിയാണ് അദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ഇവരെല്ലാം ചേര്‍ന്ന് ടെന്‍ ട്രില്ല്യണ്‍ രൂപ കൊള്ളയടിച്ചുവെന്നും ആനന്ദ് പട്‌വര്‍ദ്ധനൻ. വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വ്യവസായ പ്രമുഖരെ നരേന്ദ്ര മോദി സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് എന്ന വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് പട്‌വര്‍ദ്ധന്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.

By Divya