Mon. Dec 23rd, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ൽ ആ​ദ്യ ഡോ​സ് ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ ല​ഭി​ച്ച​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് നീ​ട്ടി​വെ​ക്കും. ര​ണ്ടാം ഡോ​സ്​ മൂ​ന്നു​മാ​സ​ത്തി​നു ശേ​ഷം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടാ​മ​ത്തെ ഡോ​സ് വൈ​കി​യാ​ൽ വാ​ക്സി​ൻ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ പ​ഠ​ന​ങ്ങ​ൾ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ന​ൽ​കി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

അ​തേ​സ​മ​യം, ഫൈ​സ​ർ വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് ഷെ​ഡ്യൂ​ൾ ചെ​യ്ത പ്ര​കാ​രം ല​ഭി​ക്കു​മെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സി​നാ​യി ബു​ക്ക് ചെ​യ്ത അ​പ്പോ​യ​ൻ​റ്​​മെൻറു​ക​ൾ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് 12 ആ​ഴ്ച​യി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ക്കും. ര​ണ്ടാം ഡോ​സി​നാ​യി അ​പ്പോ​യ​ൻ​റ്​​മെൻറ്​ എ​ടു​ത്ത​വ​രു​ടെ ഫോ​ണു​ക​ളി​ലേ​ക്ക് തീ​യ​തി പു​നഃ​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കും.

By Divya