Wed. Jan 22nd, 2025

മ​​സ്​​​ക​​റ്റ്:

ജിസിസി ആ​​രോ​​ഗ്യ മ​​ന്ത്രി​​മാ​​ർ ഓൺ​​ലൈ​​​നി​​ൽ അ​​സാ​​ധാ​​ര​​ണ യോ​​ഗം ചേ​​ർ​​ന്നു. വീ​​ണ്ടും രൂ​​ക്ഷ​​മാ​​കുന്ന കൊവിഡ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ പ്രതിരോധിക്കുന്നതുമായി ബ​​ന്ധ​​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെയ്യുന്നതിനാണ് യോ​​ഗം ന​​ട​​ത്തി​​യ​​തെ​​ന്ന്​ ആ​​രോ​​ഗ്യ മന്ത്രാലയം അറിയിച്ചു.ആ​​രോ​​ഗ്യ മ​​ന്ത്രി ഡോ അ​​ഹ്​​​മ​​ദ്​ മു​​ഹ​​മ്മ​​ദ്​ ആ​​ൽ സ​​ഈദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി​​മാ​​രും മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രും യോഗത്തിൽ പങ്കെടുത്തു.

ജ​​നി​​ത​​ക​​മാ​​റ്റം വ​​ന്ന കൊവിഡിനെ അതി ജാ​​ഗ്ര​​ത​​യോ​​ടെ കൈ​​കാ​​ര്യം ചെ​​യ്യ​​ണ​​മെ​​ന്ന്​ ആ​​രോ​​ഗ്യ മ​​ന്ത്രി ഡോ ​​അ​​ഹ്​​​​മ​​ദ്​ ആ​​ൽ സ​​ഈദി യോ​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു.

By Divya