Mon. Dec 23rd, 2024
തിരുവനന്തപുരം:

മൂന്നു തവണ തുടര്‍ച്ചായി മത്സരിച്ചവര്‍ക്ക് ഇനി സീറ്റു നല്‍കേണ്ടെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയിൽ
ധാരണ.ആര്‍ക്കെങ്കിലും ഇളവ് വേണോ എന്ന് സംസ്ഥാന കൗണ്‍സില്‍ പരിശോധിക്കും. നിര്‍വാഹകസമിതി നിർദ്ദേശം അംഗീകരിച്ചാല്‍ വിഎസ് സുനില്‍കുമാര്‍, കെ രാജു, ഇ എസ് ബിജിമോള്‍, പി തിലോത്തമന്‍, സി ദിവാകരന്‍ എന്നിവര്‍‌ക്ക് സീറ്റുണ്ടാവില്ല.

ഇവരില്‍ ആരെങ്കിലും അവരുടെ മണ്ഡലങ്ങളില്‍ അനിവാര്യമാണോ എന്നാണ് കൗണ്‍സില്‍ പരിശോധിക്കുക. ഏതെങ്കിലും സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മൂന്ന് ടേം പൂര്‍ത്തിയായവരെ നിയോഗിക്കണോ എന്നതും കൗണ്‍സിലിന്റെ പരിഗണനയ്ക്കു വരും.

By Divya