Sat. Jan 18th, 2025
ന്യൂഡൽഹി:

ഇസ്ലാമിലേക്കും ക്രിസ്റ്റ്യാനിറ്റിയിലേക്കും മതപരിവര്‍ത്തനം നടത്തിയ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാനാകില്ലെന്നും മറ്റ് സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായിരിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി. അതേസമയം ഹിന്ദു, സിഖ്, ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അംഗം ജിവിഎല്‍ നരസിംഹറാവുവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ഭരണഘടന പ്രകാരം പട്ടികജാതിയാകുന്നതില്‍ ഹിന്ദു, സിഖ്, ബുദ്ധ മത വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം നടത്തിയവര്‍ക്ക്സംവരണമണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയാന്‍ നിയമനിര്‍മാണം ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

By Divya