ലഖ്നൗ:
സ്വപ്നങ്ങള്‍ എന്തുമാകട്ടെ അത് കയ്യെത്തിപ്പിടിക്കാന്‍ പ്രയത്നിക്കാനുള്ള മനസ്സ് മതിയെന്ന് തെളിയിക്കുകയാണ് മിസ് ഇന്ത്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട മന്യ സിങ്ങ്.
മിസ് ഇന്ത്യ റണ്ണറപ്പ് കിരീടം നേടുകയെന്നത് മന്യ സിങ്ങിന് സ്വപ്ന സാക്ഷാത്കാരമായിരുന്നു. എന്നാല്‍, ഈ തീക്ഷ്ണമായ ആഗ്രഹം നേടിയെടുക്കാന്‍ മന്യസിങ്ങ് കഷ്ടപ്പാടിനോടും ഇല്ലായ്മയോടും പോരാടുകയായിരുന്നു.
മിസ് ഇന്ത്യ റണ്ണറപ്പ് നേടിയ ഉത്തര്‍പ്രദേശിലെ ഖുശിനഗറിലെ മന്യ സിങ്ങിന്റെ ജീവിതകഥയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ ഷെയര്‍ ചെയതുകൊണ്ടിരിക്കുന്നത്. മന്യ സിങ് തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്ററിലൂടെ തന്‍റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഓട്ടോഡ്രെെവറാണ് മന്യ സിങ്ങിന്‍റെ പിതാവ്.
ഈ പദവി തന്നെപ്പോലുള്ള നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നാണ് മന്യയുടെ വിശ്വാസം. ദുരിതം നിറഞ നിരവധി അനുഭവങ്ങള്‍ തനിക്ക് പങ്കുവെക്കാനുണ്ടെന്ന് മന്യ പറയുന്നു.
View this post on Instagram
തന്‍റെ രക്തവും വിയര്‍പ്പും കണ്ണുനീരും സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ധൈര്യം പകര്‍ന്നു എന്നാണ് മന്യ പറയുന്നത്. ‘ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാൻ എത്രയോ കിലോമീറ്ററുകൾ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയിൽ എനിക്കു സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പതിനാലാം വയസ്സിൽ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാനുണ്ടാക്കിയത്’- മന്യ സിങ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
https://www.youtube.com/watch?v=pk6B3KXy2v8