Sun. Dec 22nd, 2024
ന്യൂഡൽഹി:

രാജ്യത്തെ കർഷകസമരം ശക്തമാക്കാൻ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ന് രാജസ്ഥാനിൽ രാഹുലിന്‍റെ നേതൃത്വത്തിൽ മഹാ പഞ്ചായത്ത് നടക്കും. രണ്ട് സ്ഥലങ്ങളിലാണ് മഹാ പഞ്ചായത്തിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കുന്നത്. നാളെ ട്രാക്ടർ റാലിക്കും രാഹുൽ നേതൃത്വം നൽകും.

നേരത്തെ നിയമങ്ങൾ പാർലമെന്‍റിൽ പാസാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ട്രാക്ടർ റാലി നടത്തിയിരുന്നു. ഇന്നലെ ലോക്സഭയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നിയമങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയത്.

നമ്മൾ രണ്ട് നമുക്ക് രണ്ട് എന്ന നയവുമായി നാലു പേരാണ് ഇന്ത്യ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രസംഗത്തിനു ശേഷം രാഹുൽ കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് മൗനം ആചരിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കിയിരുന്നു. അതെ സമയം ട്രെയിൻ തടയൽ ഉൾപെടെ പ്രഖ്യാപിച്ച് കർഷകസംഘടനകൾ സമരം ശക്തമാക്കുകയാണ്.

By Divya