Mon. Dec 23rd, 2024
കൊ​ച്ചി:

കൊവി​ഡ് വ​ന്നു​പോ​യ പ​ല​രി​ലും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ. കൊവി​ഡ്​ ഭേ​ദ​മാ​യ 20 ശ​ത​മാ​നം പേ​രി​ലും തു​ട​ർ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ കാ​ണു​ന്നു. നെ​ഗ​റ്റി​വാ​യ​ശേ​ഷം മ​റ്റ് ഗു​രു​ത​ര അ​സു​ഖ​ങ്ങ​ൾ ബാ​ധി​ച്ച്​ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്.സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള സ​ര്‍ക്കാ​റി​ൻറെ 1284 പോ​സ്​​റ്റ്​ കൊവി​ഡ് ക്ലി​നി​ക്കു​ക​ളി​ലാ​യി ഇ​തു​വ​രെ 93,680 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. 51,508 പേ​ര്‍ ഫോ​ണ്‍വ​ഴി ചി​കി​ത്സ തേ​ടി.

ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ചി​കി​ത്സി​ച്ച​ത്​ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്കാ​യാ​ണ്​ -7409 പേ​ര്‍. പേ​ശി-​അ​സ്ഥി അ​സു​ഖ​ങ്ങ​ളു​മാ​യി എത്തിയ​ത് 3341 പേ​ര്‍. ഹൃ​ദ്രോ​​ഗ​ം -1649ഉം ന്യൂ​റോ 1400ഉം പേ​ർ ചി​കി​ത്സി​ച്ചു. ഉ​റ​ക്ക​മി​ല്ലാ​യ്മ​യ​ട​ക്കം മാ​ന​സി​ക പ്ര​ശ്​​ന​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യ​ത് 812 പേ​രാ​ണ്.

By Divya