Thu. Mar 28th, 2024
മസ്​കറ്റ്:

ഒമാനിലേക്ക്​ വരുന്നവർക്ക്​ ഏഴ്​ ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറ​ന്റെൻ വേണമെന്ന സുപ്രീം കമ്മിറ്റി നിർദേശം
തിങ്കളാഴ്​ച ഉച്ചക്ക്​ മുതൽ നടപ്പിലാകും. സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വ്യാഴാഴ്​ച വൈകുന്നേരം പുറത്തുവിട്ട സർക്കുലറിലാണ്​ ഇക്കാര്യം അറിയിച്ചത്​. സ്വദേശികൾക്കും തൊഴിൽ, സന്ദർശക വിസയിലുള്ള വിദേശികൾക്കും ഇൗ നിയമം ബാധകമാണ്​.

ഏഴ്​ രാത്രിയിലേക്കാണ്​ ഹോട്ടൽ ബുക്കിങ്​ നടത്തേണ്ടത്​. യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ ബുക്കിങ്​ ഉറപ്പാക്കണം. ഹോട്ടൽ ബുക്കിങ്​ ഉറപ്പുവരുത്തിയ ശേഷമാണ്​ ബോർഡിങ്​ അനുവദിക്കാൻ പാടുള്ളൂവെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക്​ നിർദേശം നൽകി. യാത്രക്കാർക്ക്​ ഏത്​ ഹോട്ടലുകളിലും മുറി ബുക്ക്​ ചെയ്യാവുന്നതാണ്​. ഹോട്ടലുകളിലെ നിർബന്ധിത ക്വാറന്റെൻ നിലവിൽ വരുന്നതോടെ ഒമാനിലേക്കുള്ള യാത്രക്ക്​ ചെല​േവറും. ഒരാഴ്​ചത്തേക്ക്​ താമസവും ഭക്ഷണവുമടക്കം നൂറ്​ റിയാലിൽ അധികം ചെലവ്​ വരും.

By Divya