ദോഹ:
ഇവൻറുകൾ നടത്താനുള്ള അനുമതികൾക്കായി മെട്രാഷ് ടു ആപ്പിൽ ആഭ്യന്തരമന്ത്രാലയം പുതിയ സേവനം ഏർപ്പെടുത്തി. ഇതിലൂടെ സുരക്ഷവകുപ്പ് ഓഫിസുകളിൽ നേരിട്ടെത്തി അനുമതി തേടുന്ന സാഹചര്യം ഒഴിവാക്കാം. സർക്കാറിന്റെ വിവിധ സേവനങ്ങൾ നൽകാനുള്ള ആപ്ലിക്കേഷനാണ് മെട്രാഷ് ടു ആപ്.
പുതിയ സൗകര്യത്തിലൂടെ എളുപ്പത്തിലും വേഗത്തിലും ഇവൻറുകൾക്കായുള്ള അനുമതി തേടാനാകും. മെട്രാഷ് ടു ആപ് ലോഗിൻചെയ്ത് Communicate with us എന്ന വിൻഡോ തുറക്കണം. Apply to hold an event എന്ന വിൻഡോ തുറന്ന് ചട്ടങ്ങൾ പാലിക്കുമെന്ന ഉറപ്പിന്റെ ബട്ടനിൽ ക്ലിക്ക് ചെയ്യണം.
ഇതിന് ശേഷം വരുന്ന ഫോറം പൂരിപ്പിച്ച് അയക്കണം. അപേക്ഷ നടപടികൾ പൂർത്തീകരിച്ചാൽ രജിസ്റ്റർ ചെയ്ത മെയിലിലേക്ക് കൺഫർമേഷൻ മെയിൽ വരും. മെട്രാഷ് ടു ആപ്പിൽ രജിസ്റ്റർ ചെയ്ത മെയിൽ ഐഡിയിലേക്ക് ഇവൻറുകൾ നടത്താനുള്ള അനുമതിപത്രം ആഭ്യന്തരമന്ത്രാലയത്തിൽനിന്ന് മെയിൽ വരും.