Thu. Jan 23rd, 2025
അബുദാബി:

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അബുദാബിയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം മസ്ദാർ സിറ്റിയിലായിരുന്നു ഇത്തവണത്തെ പരിശോധന.വിവിധ സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ പിസിആർ ടെസ്റ്റിനു എത്തിയിരുന്നു. ‍ഞായറാഴ്ച സ്കൂൾ തുറക്കും. 12 വയസ്സിനു മുകളിലുള്ളവർക്ക് പിസിആർ ടെസ്റ്റും 4–11 വരെയുള്ളവർക്ക് സലൈവ ടെസ്റ്റുമാണ് (ഉമിനീർ പരിശോധ) നടത്തിവരുന്നത്.

By Divya