Thu. Jan 23rd, 2025
കൊച്ചി:

തൊഴിൽതട്ടിപ്പ് കേസിൽ സരിത നായർക്കെതിരെ ഗുരുതര ആരോപണവുമായി ഒന്നാം പ്രതി രതീഷ്. തൊഴിൽ തട്ടിപ്പിൽ സരിത മുഖ്യ കണ്ണിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ രതീഷ് ചൂണ്ടിക്കാട്ടുന്നു. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയതും സരിതയാണെന്നും രതീഷ് പറയുന്നു.

ഷൈജുവും സരിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഷൈജുവിനാണ് കൂടുതൽ പണം ലഭിച്ചത്. അത് സരിതക്ക് കൈമാറിയിട്ടുണ്ട്. പണം നൽകിയിട്ടും ജോലി ലഭിക്കാൻ വൈകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സരിതയാണ് വ്യാജ നിയമന ഉത്തരവുകൾ നൽകിയത്. പലതരം സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഉദ്യോഗാർത്ഥികളെ തടഞ്ഞു.

By Divya