Thu. Dec 19th, 2024
ചെന്നൈ:

തമിഴ്​നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ തീപ്പിടിത്തത്തിൽ ആറ്​ പേർ മരിച്ചു. 24 പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. സേട്ടൂർ ജില്ലയിലെ അച്ചൻകുളം ഗ്രാമത്തിലാണ്​ സംഭവം. ശ്രീ മാരിയമ്മാൾ ഫയർ വർക്ക്​സ്​ ഫാക്​ടറിയിലാണ്​ തീപ്പിടിത്തമുണ്ടായതെന്ന്​​ പൊലീസ്​ അറിയിച്ചു. പടക്ക നിർമാണത്തിന്​ ഉപയോഗിക്കുന്ന വസ്​തുക്കൾ ഉരസിയാണ്​ തീപ്പിടിത്തമുണ്ടായതെന്നാണ്​ പ്രാഥമിക നിഗമനം.

By Divya