Mon. Dec 23rd, 2024
vithura sex racket case prime culprit Suresh

കോട്ടയം:

വിതുര പെണ്‍വാണിഭ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കൊല്ലം കടക്കൽ സ്വദേശി സുരേഷിന് 24 വര്‍ഷം കഠിന തടവും ഒരുലക്ഷത്തി ഒൻപതിനായിരം രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ല അഡീഷണൽ സെ‌ഷൻസ് കോടതിയാണ് സുരേഷിന്‍റെ ശിക്ഷ വിധിച്ചത്. അതേസമയം, ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാല്‍ പത്തുവര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. പിഴയടക്കേണ്ട ഒരുലക്ഷത്തി ഒൻപതിനായിരം രൂപ  പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്.

1995 ൽ നടന്ന വിതുര പെൺവാണിഭവുമായി ബന്ധപ്പെട്ട് 24 കേസുകളാണ് രജിസ്റ്റർ ചെയ്തത്.24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. ഇതില്‍ ഒരു കേസില്‍ മാത്രമാണ് ഇന്ന് ശിക്ഷ വിധിച്ചത്. ബലാത്സംഗം ഉൾപ്പെടെ 23 കേസുകളിൽ കൂടെ സുരേഷ് വിചാരണ നേരിടണം.

തട്ടിക്കൊണ്ടുപോയി തടങ്കൽ പാർപ്പിച്ച കുറ്റത്തിന് രണ്ട് വർഷം തടവും അയ്യായിരം രൂപ പിഴയും ആണ് വിധിച്ചത്. അനാശാസ്യ കേന്ദ്രം നടത്തിയതിന് രണ്ട് വകുപ്പുകളിൽ ആയി 12 വർഷം തടവുമാണ് ശിക്ഷ.

https://www.youtube.com/watch?v=9CwenHcb3SI

By Binsha Das

Digital Journalist at Woke Malayalam